താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസിൻ്റെ ചുങ്കം ഭാഗത്ത് നിന്നുള്ള പ്രവേശന കവാടം അനധികൃത പാർക്കിംഗ് കേന്ദ്രമാവുന്നു.
റോഡിൻ്റെ ഓരം പാർക്കിംങ്ങിനായി കൈയ്യടക്കിയതിനാൽ മറ്റു വാഹനങ്ങൾക്ക് ബൈപ്പാസിലേക്ക് പ്രവേശിക്കാനോ, സൈഡ് നൽകാനോ പറ്റാത്ത അവസ്ഥയാണ്.
ഇതിന് പുറമെ കാൽനടയാത്രക്കാർക്ക് നടന്നു പോകാൻ ഇടമില്ലാത്തതിനാൽ സ്കൂൾ വിദ്യാർത്ഥികളടക്കം റോഡിൻ്റെ മധ്യത്തിലൂടെ നടന്നു പോകേണ്ട സ്ഥിതിയാണ്.വാഹനങ്ങൾ ചീറിപ്പായുന്ന റോഡിൽ അനധികൃത പാർക്കിംങ്ങ് മൂലം ഏതു സമയത്തും അപകടം ഉണ്ടാവാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്.
എന്നാൽ അനധികൃത പാർക്കിംങ്ങിനെതിരെ നടപടി സ്വീകരിക്കാൻ ഇനിയും അധികൃതർ തയ്യാറായിട്ടില്ല.
