Trending

കുരുന്നു മനസ്സുകളിൽ കൗതുകമുണർത്തി കെടവൂർ എംഎംഎൽ പി സ്കൂളിൽ പ്രവേശനോത്സവം..


താമരശ്ശേരി:കെടവൂർ എം. എം എ എൽപി സ്കൂളിലെ 2022-23 വർഷത്തെ പ്രവേശനോത്സവം പി ടി എ പ്രസിഡന്റ് ശ്രീ സി കെ നൗഷാദിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ എ.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് പ്ലക്കാർഡ്, പഠനോപകരണങ്ങൾ,മധുരപലഹാരം ഇവ നൽകി സ്വീകരിച്ചു. നവാഗതരും മറ്റു കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. താമരശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ എം കെ പ്രേമൻ സ്കൂൾ സന്ദർശിച്ചു ആശംസകൾ നേർന്നു. അധ്യാപകരും രക്ഷിതാക്കളും പിടിഎ പ്രതിനിധികളും ആശംസകൾ നേർന്നു. എച്ച് എം ശ്രീമതി ഷീബ ടീച്ചർ സ്വാഗതമരുളിയ യോഗം ലൈല ടീച്ചറുടെ നന്ദിയോടെ ഒരു മണിക്ക് അവസാനിച്ചു. എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post