താമരശ്ശേരി : മാനാംകുന്ന് ശ്രീ മഹാദേവ ക്ഷേത്രം സേവാ ട്രസ്റ്റ് ആഭിമുഖ്യത്തിൽ ദീർഘകാലം ക്ഷേത്രം മേൽശാന്തിയായി സേവനമനുഷ്ഠിച്ച് കഴിഞ്ഞ വർഷം അന്തരിച്ച കേശവൻനമ്പൂതിരിയുടെ ഒന്നാം സ്മൃതിദിനം സമുചിതമായി ആചരിച്ചു.
പരിപാടിയുടെ ഭാഗമായി കേശവൻനമ്പൂതിരിയുടെ ഛായാചിത്രം അനാച്ഛാദനം, വിവിധ സേവാ പ്രവർത്തനങ്ങൾ, കുടുംബ സംഗമം എന്നിവ നടന്നു.
സ്മൃതി ദിനാചരണം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
ക്ഷേത്രങ്ങളും , അരാധനാലയങ്ങളും ആരാധനക്കൊപ്പം സാമൂഹ്യസേവന കേന്ദ്രങ്ങളായി മാറുന്നത് ഏറെ ശുഭകരമായ കാര്യമാണെന്ന് എം.എൽ.എ പറഞ്ഞു.
സമൂഹത്തിനാകെ നന്മകൾ ചെയ്ത , സ്നേഹത്തിന്റെയും , സഹാനുഭൂതിയുടെയും , ലാളിത്യത്തിന്റെയും ഉദാത്ത മാതൃകയായിരുന്ന കേശവൻ നമ്പൂതിരിയുടെ ഓർമ്മദിനത്തിൽ പാവപ്പെട്ട രോഗികൾക്കും , സമൂഹത്തിലെ ആലംബഹീനർക്കും വേണ്ടി വിപുലമായ ചികിത്സാ സൗകര്യങ്ങളും , സാമ്പത്തിക സഹായങ്ങളും നൽകുന്ന വിവിധ പദ്ധതികൾ സമൂഹത്തിന് സമർപ്പിക്കുന്നത് നാടിനാകെ മാതൃകയാണ്.
ജാതിമതഭേദമന്യേ പാവപ്പെട്ട രോഗികൾക്കും , അവശ വിഭാഗങ്ങൾക്കുo ഉപയോഗിക്കാനായി ക്ഷേത്ര ട്രസ്റ്റ് സമാഹരിച്ച വീൽ ചെയറുകൾ, വാക്കറുകൾ, വാട്ടർ ബെഡ്ഡുകൾ, മറ്റ് ചികിത്സാ ഉപകരണങ്ങൾ, മേശകൾ, കസേരകൾ, മരണാനന്തര ചടങ്ങുകൾക്കുവേണ്ട അവശ്യ വസ്തുക്കൾ തുടങ്ങിയവ എം എൽ എ നാടിന് സമർപ്പിച്ചു.
ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ പ്രമോദ് കുമാർ മേത്തൽവീട്ടിൽ അധ്യക്ഷതവഹിച്ചു.
മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റൻ കിഷോർ കുമാർ കേശവൻനമ്പൂതിരിയുടെ ഫോട്ടോ അനാഛാദനം ചെയ്തു.
മനോജ് കുമാർ മനാംകുന്ന് വിവിധ സേവാ പദ്ധതികൾ വിശദീകരിച്ചു.
കിടപ്പ് രോഗികൾക്കും , അപകടം പറ്റിയവർക്കും ചികിത്സാ ഉപകരണങ്ങൾ സൗജന്യമായി നൽകുന്ന പുണ്യം പദ്ധതി കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം ചെയ്തു.
മരണവീടുകളിൽ ധനസഹായം നൽകുന്ന മൃത്യുഞ്ജയം പദ്ധതി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൾ നാസർ പുളിക്കൽ ഉദ്ഘാടനംചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാധാമണി ടീച്ചർ,
ബ്ലോക്ക് പഞ്ചായത്ത് അംഗം ജോബിജോബി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോർജ്ജുകുട്ടി വിളക്കുന്നേൽ, കരുണാകരൻ മാസ്റ്റർ, സുഹറ, ഷീജ ബാബു, ഓമശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഹമ്മദ് കുട്ടി മാസ്റ്റർ, ഗിരീഷ് തേവള്ളി, കാദിരി ഹാജി, സുബ്രഹ്മണ്യൻ, മധു മൈക്കാവ് പ്രസംഗിച്ചു.
ശശിധരൻ കൂളിക്കുന്ന് സ്വാഗതവും സനാതനൻ പാലോണ നന്ദിയും പറഞ്ഞു.
Tags:
Latest News

