സെൻറ് ജോസഫ് ഹയർ സെക്കൻ്ററി സ്കൂൾ കോടഞ്ചേരിയിൽ SPC , Scout and Guide , വ്യക്തിത്വവികസന ക്ലബ് എന്നിവയുടെ അഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനാചരണം നടത്തി. ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളും ബാനറുകളും കൈകളിലേന്തി, മുദ്രവാക്യങ്ങളും മുഴക്കി വിദ്യാർത്ഥികൾ കോടഞ്ചേരി ടൗണിലേയ്ക്ക് റാലി നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. വിജോയി തോമസ് ലഹരിവിരുദ്ധദിന സന്ദേശം നൽകി. വിദ്യാർത്ഥി പ്രതിനിധി കുമാരി ഡോൾന ഫിയൻസ് പ്രഭാഷണം നടത്തി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ , നഗരമധ്യത്തിൽ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഫ്ളാഷ് മോബ് അവതരിപ്പിച്ചു.
