Trending

നെഞ്ചുവേദനയെ തുടർന്ന് സ്വയം സ്കൂട്ടർ ഓടിച്ച് ആശുപത്രിയിൽ എത്തിയ രോഗി പരിശോധനകൾക്കിടെ മരിച്ചു, മൃതദേഹം പോസ്റ്റ്മോർട്ടം നടത്തണമെന്ന് ഡോക്ടർ, അസ്വഭാവികത ഇല്ലെന്ന് ബന്ധുക്കൾ, താലൂക്ക് ആശുപത്രിയിൽ ഏറെ നേരം ബഹളം.




താമരശ്ശേരി: താമരശ്ശേരിയിലെ മത്സ്യ വ്യാപാരിയായ അരേറ്റക്കുന്നുമ്മൽ അബ്ബാസാണ് (58) നെഞ്ചുവേദനയെ തുടർന്ന് ഇന്നു രാവിലെ സ്വയം സ്കൂട്ടർ ഓടിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിയത്.
മറ്റൊരു സ്കൂട്ടറിൽ ഭാര്യയും മകനും ആശുപത്രിയിൽ എത്തിച്ചേർന്നിരുന്നു.

തുടർന്ന് പരിശോധന നടത്തുകയും ഇ സി ജി എടുക്കാൻ ആരംഭിക്കുകയും ചെയ്തു.ഇതിനിടെയാണ് ചർദ്ദിച്ച് മരണം സംഭവിച്ചത്.

മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ഡോക്ടർ പോലീസിൽ റിപ്പോർട്ട് നൽകുകയും, പോസ്റ്റ്മോർട്ടം ആവശ്യമാണെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തതായി നാട്ടുകാർ ആരോപിച്ചു.

വിവരമറിഞ്ഞ് ആളുകൾ കൂട്ടത്തോടെ ആശുപത്രിയിൽ എത്തിച്ചേർന്ന് ബഹളം ആരംഭിക്കുകയും, സംഘർഷത്തിലേക്ക് നീങ്ങുമെന്ന അവസ്ഥയിലെത്തി.

അതോടെ താമരശ്ശേരി പോലീസ് സ്ഥലത്തെത്തുകയും, മരണത്തിൽ അസ്വഭാവികത ഇല്ലാത്തതിനാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുന്നതിൽ തടസ്സമില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു.ഇതോടെ നാട്ടുകാർ പിരിഞ്ഞു പോകുകയായിരുന്നു.

ഭാര്യമാർ: ആസ്യ, സുഹറ.
മക്കൾ: ഷൈജൽ റഹ്മാൻ, മുഹമ്മദ് അതിനാൻ.

മരുമകൾ: മുഹ്സിന.
T News

working in the field of advertising and printing

Post a Comment

Previous Post Next Post