Trending

കിണറ്റിൽ വീണ് അവശനിലയിലായ പശു കുട്ടിയെ രക്ഷപ്പെടുത്തി



താമരശ്ശേരി: കൂടത്തായി തണ്ണിപ്പൊയിലിൽ കിണറ്റിൽ വീണ പശു കുട്ടിയെ മുക്കം അഗ്നിശമന സേന രക്ഷപ്പെടുത്തി. ഓമശേരി പഞ്ചയത്തിൽ പതിനെട്ടാം വാർഡിൽ താമസിക്കുന്ന ചോലക്കര വേലായുധന്റെ ആറ് മാസം പ്രായമുള്ള പശു കുട്ടിയാണ് ഇരുപത്തഞ്ച് അടി താഴ്ച്ചയും രണ്ടാൾ വെള്ളവുമുള്ള കിണറ്റിൽ വീണത്. ഇന്ന് രാവിലെ പത്ത്മണിയോട് കൂടിയാണ് സംഭവം.വിവരം ലഭിച്ച ഉടൻ തന്നെ ഫയർഫോഴ്സ് സംഭവ സ്ഥലത്തെത്തുകയും ഫയർ& റെസ്ക്യു ഓഫീസർ കെ.രജീഷ് കിണറ്റിലിറങ്ങി റോപ്പ്, റെസ്ക്യൂ ബെൽറ്റ്, റെസ്ക്യു ഹാർനസ് എന്നിവയുടെ സഹായത്തോടെ കിണറ്റിൽ നിന്നും പശു കുട്ടിയെ രക്ഷപ്പെടുത്തി. സ്റ്റേഷൻ ഓഫീസർ പി ശംസുദീൻ, സീനിയർ ഫയർ& റെസ്ക്യൂ ഓഫീസർ എം.സി മനോജ്, ഫയർ& റെസ്ക്യൂ ഓഫീസർമാരായ കെ.പി അമീറുദീൻ,  സുബിൻ കായലം, അഖിൽ കെ.എം,ടി എസ്. സിബി, ഹോംഗാർഡ് എം രത്ന രാജൻ എന്നിവരും രക്ഷാപ്രവർത്തനം നടത്തിയ സംഘത്തിലുണ്ടായിരുന്നു
T News

working in the field of advertising and printing

Post a Comment

Previous Post Next Post