Trending

എസ്ഐയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി


തിരുവനന്തപുരം: നെയ്യാറ്റിൻകര  പാലക്കടവിൽ എസ് ഐയെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ജോലിനോക്കുന്ന എസ് ഐ മുരുകനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം

മൃതദേഹത്തിനരികിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്. കടുത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും തൻറെ മരണത്തിൽ ആരും ഉത്തരവാദിയല്ല എന്നുമാണ് കുറുപ്പിൽ സൂചിപ്പിക്കുന്നതെന്ന് നെയ്യാറ്റിൻകര പൊലീസ് പറഞ്ഞു. വാമനപുരം സ്വദേശിയായ മുരുകൻ ഭാര്യയും രണ്ടു മക്കൾക്കുമൊപ്പം നെയ്യാറ്റിൻകര പാലക്കടവിലെ ഭാര്യ വീട്ടിലാണ് താമസിച്ചുവന്നിരുന്നത്. ഇൻക്വസ്റ്റ് നടപടികൾ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post