Trending

ഭാര്യയെക്കുറിച്ച് അശ്ലീലം സംസാരിച്ചു; കോട്ടയത്ത് അതിഥി തൊഴിലാളിയെ വെട്ടിക്കൊന്നു




കോട്ടയം: കോട്ടയത്ത് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒഡിഷ സ്വ​ദേശിയായ ശിക്ഷക് എന്നയാളാണ് വേട്ടേറ്റു മരിച്ചത്. ഇയാളെ വെട്ടിയ രാജേന്ദ്ര ​ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയും ഒഡിഷ സ്വ​ദേശിയാണ്. ശിക്ഷക് തന്റെ ഭാര്യയെക്കുറിച്ച് അശ്ലീലം സംസാരിച്ചതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് ​ഗൗഡ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പൊലീസ് സംഭവ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post