Trending

അമിത വേഗതയിൽ വന്ന ബൈക്ക് ട്രാൻസ്‌ഫോർമറിൽ കുടുങ്ങി




കട്ടപ്പന: വെള്ളായാംകുടിയിൽ അപകടത്തിൽപ്പെട്ട ബൈക്ക് ട്രാൻസ്‌ഫോർമറിൽ കുടുങ്ങി. അമിത വേഗത്തിൽ എത്തിയ വാഹനം നിയന്ത്രണം നഷ്ടമായി എസ്.എം.എൽ. ജംഗ്ഷനിലുള്ള ട്രാസ്ഫോർമറിൽ ഇടിക്കുകയായിരുന്നു. വാഹനം ട്രാസ്ഫോർമറിൽ കുടുങ്ങിയതോടെ ബൈക്ക് ഓടിച്ച ആൾ പുറകെ എത്തിയ കൂട്ടാളിയുടെ കൂടെ രക്ഷപെട്ടു. കെ.എസ്. ഇ.ബി അധികൃതരെത്തി വൈദ്യതി ബന്ധം വിച്ഛേദിച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. പോലീസ് സ്ഥലത്തെത്തി നമ്പർ അടക്കം ശേഖരിച്ചു മേൽ നടപടികൾ സ്വീകരിച്ചു. അപകടം നടന്നതോടെ പ്രദേശത്ത് നേരിയ ഗതാഗത കുരുക്കും ഉണ്ടായി...
T News

working in the field of advertising and printing

Post a Comment

Previous Post Next Post