Trending

സ്കൂൾ കുട്ടികളെ കയറ്റി പോകുകയായിരുന്ന ഓട്ടോ മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്.



ഈങ്ങാപ്പുഴ MGM സ്കൂളിലേക്ക് വിദ്യാർത്ഥികളെ കയറ്റി പോകുകയായിരുന്ന  ഓട്ടോറിക്ഷയാണ് ഈങ്ങാപ്പുഴക്ക് സമീപം നടുക്കുന്നുമ്മൽ കയറ്റത്തിൽ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞത്.

അപകട സമയത്ത് പന്ത്രണ്ടു കുട്ടികൾ  ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നതായി ദൃസാക്ഷികൾ പറഞ്ഞു. 


നടുക്കുന്നുമ്മൽ ഗിരീഷിൻ്റെ മകൾ ആഷ്ലി (10), നടുക്കുന്നുമ്മൽ ബിജുവിൻ്റെ മകൾ അവന്തിക (10), നടുക്കുന്നുമ്മൽ ഷിജുവിൻ്റെ മകൻ അഭിനവ് കൃഷ്ണ (6) എന്നിവർക്കാണ് പരിക്കേറ്റത്.
മൂവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 9 മണിക്കായിരുന്നു അപകടം
T News

working in the field of advertising and printing

Post a Comment

Previous Post Next Post