താമരശ്ശേരി: ചുങ്കം മുട്ടുകടവ് ഭാഗത്തു നിന്നും ചെക്ക് പോസ്റ്റ് -കോളിയാറ - കൂടത്തായി ഭാഗത്തേക്ക് ഒഴുകുന്നതും, നൂറുക്കണക്കിന് ആളുകൾ കുളിക്കാനും, അലക്കാനും ആശ്രയിക്കുന്നതുമായ തോട്ടിൽ ഇരുമ്പിൻ ചീടൻ കുന്നിൻ്റെ താഴ് വാര പ്രദേശത്തുവെച്ച് വൻതോതിൽ തെർമോക്കോൾ വേസ്റ്റ് ഒഴുക്കിയവർക്കെതിരെ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് നാട്ടുകൾ ആവശ്യപ്പെട്ടു.
ഏതാനും ദിവസം മുമ്പ് തൊഴിലുറപ്പ് തൊഴിലാളികളെ വെച്ച് തോടും പരിസരവും വൃത്തിയാക്കി നീരൊഴുക്ക് സുഖമമാക്കിയിരുന്നു.
തെളിനീരൊഴുകുന്ന ഈ തോടാണ് സമൂഹ ദ്രോഹികൾ വേസ്റ്റ് ഒഴുക്കി വൃത്തിഹീനമാക്കിയത്.
