Trending

സ്വപ്ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് ഇ.ഡി


പാലക്കാട്: സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ഏജൻസി മാത്രമാണ് ഇ.ഡി. സുരക്ഷ ഒരുക്കി നൽകുന്നതിനുള്ള സംവിധാനം തങ്ങൾക്കില്ലെന്നും ഇ‍.ഡി വ്യക്തമാക്കി.സുരക്ഷ ആവശ്യമുള്ളപ്പോൾ സംസ്ഥാന പൊലീസിനെയാണ് ആശ്രയിക്കാറുള്ളത്. കേന്ദ്രസർക്കാർ കേസിൽ കക്ഷി അല്ലാത്തതിനാൽ കേന്ദ്രസുരക്ഷ നൽകാനാവില്ലെന്നും എറണാകുളം ജില്ലാ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇഡി വ്യക്തമാക്കുന്നു. നേരത്തെ തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post