Trending

നാടിന് ഉത്സവമായി ചമൽ നിർമല യു പി സ്കൂൾ പ്രവേശനോത്സവം


കട്ടിപ്പാറ: നാടിന് ഉത്സവമായി ചമൽ നിർമല യു പി സ്കൂളിൽ പ്രവേശനോത്സവം നടന്നു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധീഷ് കല്ലുള്ളതോട് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി തോമസ് അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ റവ.ഫാ.ജോഷി ചക്കിട്ടമുറിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ജിസ്ന ജോസ് സ്വാഗതം പറഞ്ഞു.പി ടി എ പ്രസിഡണ്ട് റോബി ജെയിംസ്,എം പി ടി എ പ്രസിഡണ്ട് രശ്മി സനുദാസ്,ഫാത്തിമ സഹല,മുഹമ്മദ് അഷ്റഫ്,അനീസ പി ടി എന്നിവർ സംസാരിച്ചു. ആദിദേവ് കെ.സി ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ കലാവിരുന്ന് സംഘടിപ്പിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post