Trending

വയനാട്ടിൽ നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞ് യുവാവ്‌ മരിച്ചു; ഒരാൾക്ക്‌ പരിക്ക്‌


മാനന്തവാടി: എരുമത്തെരുവ് ചെറ്റപ്പാലം ബൈപാസ് റോഡരികിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിട നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് അടിയിൽപ്പെട്ട തൊഴിലാളി മരിച്ചു. തിരുനെല്ലി അപ്പപ്പാറ ആക്കൊല്ലി കോളനിയിലെ മണി എന്ന മാണിക്യൻ (35) ആണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം മണ്ണിനടിയിൽപ്പെട്ട കണിയാരം ആലക്കണ്ടി കെ പി പ്രമോദ് (46) എന്നയാളെ പരിക്കുകളോടെ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്‌ച‌ പകൽ പതിനൊന്നരടെയാണ് അപകടം.

മാനന്തവാടി അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന്‌ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മണി മരിച്ചു. മണി പൂർണമായും പ്രമോദിന്റെ പകുതിയോളവും മണ്ണിനടിയിലായിരുന്നു. അര മണിക്കൂറോളം കഴിഞ്ഞാണ്‌ ഇരുവരെയും പുറത്തെടുക്കാനായത്‌. ചൊവ്വാഴ്‌ച‌ ഈ സ്ഥലത്ത്‌ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ മണ്ണ്‌ നീക്കിയിരുന്നു. യന്ത്രം ഉപയോഗിച്ചതിനാൽ ഈ മണ്ണ്‌ മൊത്തമായി ഇളകി ബുധനാഴ്‌ച‌ പണിക്കുവന്ന ഇരുവരുടെയും ദേഹത്ത്‌ വീഴുകയായിരുന്നുവെന്ന്‌ നാട്ടുകാർ പറഞ്ഞു.

യന്ത്രം ഉപയോഗിച്ച്‌ മണ്ണ്‌ നീക്കരുതെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ നിരോധനം നിലനിൽക്കെയായിരുന്നു പ്രവൃത്തി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ പ്രവൃത്തി നടത്തിയതിനെതിരെ  റവന്യൂ വകുപ്പ് അന്വേക്ഷണം ആരംഭിച്ചു. പൊലീസും കേസെടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post