Trending

പൊതുജനങ്ങളെ അറിയിക്കാതെ ആരോഗ്യമേള.



താമരശ്ശേരി: കേന്ദ്ര സർക്കാറിൻ്റെ  ഹെൽത്ത് & വെൽസ്  പദ്ധതി പ്രകാരം ബ്ലോക്ക് തലത്തിൽ സംഘടിപ്പിച്ച ആരോഗ്യമേള പൊതു ജനങ്ങളെ അറിയിച്ചില്ല.

പ്രാദേശിക തലത്തിൽ പത്രങ്ങലോ മറ്റു മധ്യമങ്ങളിലോ ഇന്നത്തെ മേളയിലെ സൗജന്യ പരിശോധന, മരുന്നുവിതരണം, കണ്ണട വിതരണം, ലാബ് ടെസ്റ്റ് എന്നിവ സംബന്ധിച്ച് വാർത്ത സംഘാടകർ നൽകിയിരുന്നില്ല

ഇതു മൂലം ക്യാമ്പിൽ പരിശോധനക്ക് എത്തിയവരുടെ എണ്ണം പേരിന് മാത്രം.

താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലാണ് മേള നടക്കുന്നത്.
 മേളയുടെ ഉദ്ഘാടനം കൊടുവള്ളി എം.എൽ.എ ഡോ.എം കെ മുനീർ ഉദ്ഘാടനം ചെയ്തു.

 ഗർഭാശയമുഖ ക്യാൻസർ, സ്കാനിംഗ്
ഹോമിയോ വിഭാഗം,
യുനാനി വിഭാഗം,
ആയുർവേദ വിഭാഗം,
ശിശുരോഗ വിഭാഗം
എല്ലു രോഗവിഭാഗം,
ജനറൽ മെഡിസിൻ,
ഗൈനക്കോളജി,
ദന്തരോഗം,
ത്വക്ക് രോഗം,
നേതൃ പരിശോധന,
ജീവിതശൈലീ രോഗനിർണയം,

തുടങ്ങിയ വിഭാഗങ്ങളിൽ പരിശോധനയും, സൗജന്യ മരുന്നുവിതരണവും കൂടാതെ കോവിഡ് വാക്സിനേഷൻ,
ഐ. ഇ.സി,
ഫാർമസി, കണ്ണട വിതരണം,

ആരോഗ്യ പ്രദർശന സ്റ്റാളുകൾ, ആരോഗ്യ വിദ്യഭ്യാസ ക്ലാസുകൾ, ഐ സി ഡി എസ് ഭക്ഷ്യമേള, ആരോഗ്യ ഇൻഷുറൻസ്കികിയോസ്‌ക്, തുടങ്ങി നിരവധി സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

എന്നാൽ മേള സംബസിച്ച് വിവരം മുൻകൂട്ടി പൊതു ജനങ്ങളെ അറിയിക്കാത്തത് കാരണം പരിശോധനക്കായി എത്തിയവർ പേരിനു മാത്രമായിരുന്നു.

മേള സംഘാടനത്തിന് മാത്രം സർക്കാർ ഒരു ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്.

രാവിലെ 9 മണി മുതൽ വൈകീട്ട് നാലു മണി വരെ ക്യാമ്പ് നീണ്ടു നിൽക്കും





ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള പരിപാടിയാണിത്.

എന്നാൽ മേളയിൽ എത്തിയത് ആശാവർക്കർമാരും, അംഗനവാടി ജീവനക്കാരും, വാർഡ് മെമ്പർമാരും, ചില രാഷ്ട്രീയ പ്രവർത്തകരും മാത്രമാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post