Trending

ഡോ. വി എം അബ്ദുറഹിമാൻ അന്തരിച്ചു




കൊടുവള്ളി: എംഎസ്എസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും, സ്ഥാപക നേതാക്കളിലൊരാളുമായ തലപ്പെരുമണ്ണ വള്ളിക്കാട് ഡോ.വി.എം.അബ്ദുറഹിമാൻ (79) അന്തരിച്ചു. 



കൊടുവള്ളി മുസ്‌ലിം യത്തീംഖാനയുടെ സ്ഥാപക അംഗവും നിലവിൽ വൈസ് പ്രസിഡന്റുമാണ്. 

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും, ഓർക്കാട്ടിരി അൽ ശിഫ ആശുപത്രിയിലും, നരിക്കുനി പ്രൈമറി ഹെൽത്ത് സെന്ററിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ഭാര്യമാർ: ഡോ. കെ.എസ്.സുബൈദ കൊടുങ്ങല്ലൂർ (പ്രൈം ഹോസ്പിറ്റൽ നരിക്കുനി), പരേതയായ ആയിഷ നഹ പരപ്പനങ്ങാടി. 

മക്കൾ: മുംതാസ് റഹിമാൻ, ശരീഫ റഹിമാൻ, ഫൈസൽ, ഷറാഫി. 

മരുമക്കൾ: എം.പി.അബ്ദുൽ ലത്തീഫ് കൊടുവള്ളി, അജ്മൽ കുരിക്കൾ മഞ്ചേരി. 

സഹോദരങ്ങൾ: വള്ളിക്കാട് മൊയ്തു ഹാജി, ഷാഫി ഹാജി, സിയ്യാലി ഹാജി (സ്ഥിരം സമിതി അധ്യക്ഷൻ, കൊടുവള്ളി നഗരസഭ), ഇയ്യാത്തുമ്മ അണ്ടോണ, പരേതയായ കുഞ്ഞാമിന കൊടക്കാട്ടുകണ്ടി കരീറ്റിപറമ്പ്.

മയ്യത്ത് നമസ്കാരം ഇന്ന് (18-06-2022- ശനി) രാവിലെ 11ന് കൊടുവള്ളി മാർക്കറ്റ് മസ്ജിദിൽ, കബറടക്കം 12 ന് തലപ്പെരുമണ്ണ മസ്ജിദ് സലാമിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post