Trending

പെരുമ്പള്ളി സോഷ്യൽ കൾച്ചറൽ മൂവ്മെൻറ് ആദരിക്കൽ ചടങ്ങ് നടത്തി


താമരശ്ശേരി:പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ കൾച്ചറൽ മൂവ്മെൻറ് പെരുമ്പള്ളി പ്രദേശത്തെ മുതിർന്നകർഷകനും , പൊതുപ്രവർത്തകനുമായ വിജയ ബാലൻ അന്നേടത്തിനെയും , അദ്ധ്യാപകവൃത്തിയിൽ നിന്നും വിരമിച്ച അബ്ദുൾ ഖാദർ മാസ്റ്ററെയും , കിക്ക് ബോക്സിംഗിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ റിനോയ് പുല്ലാണിമേടിനെയുംആദരിക്കുകയും , ചെയ്തു. പെരുമ്പള്ളിവാർഡ് മെമ്പറും പുതുപ്പാടി ക്ഷേമകാര്യ സ്റ്റാൻന്റിംഗ് കമ്മറ്റി മെമ്പറുമായ എം.കെ ജാസിൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സോക്കo പ്രസിഡണ്ട് മുഹമ്മത് സ്വാഗതവും, ബിജു തോമസ് അദ്ധ്യക്ഷതവും 'സെക്രട്ടറി സനോജ് കെട്ടി നന്ദിയും പറഞ്ഞു.' വ്യാപാരി സെക്രട്ടറി സി. കുഞ്ഞാലി ) ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ സെക്രട്ടറി ജാഫർ സികെ , ഉമ്മർ ഉസ്താദ്എന്നിവർ ആശംസകൾ അർപ്പിച്ചു' കൂടാതെ കുഞ്ഞിക്കസ്സ | സണ്ണി, പ്രബീഷ് കെ.കെ, സൈനുൽ ആബിദ് എന്നിവർ സംസാരിച്ചു. പെരുമ്പള്ളി പ്രദേശത്ത് സോക്കം കൂട്ടായ്മയുടെ ഭാഗമായി ഒരു വേയ്സ്റ്റ് ബിൻ സ്ഥാപിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post