Trending

കേക്കിന് ഓർഡർ നൽകിയും ഓൺലൈൻ തട്ടിപ്പ്




താമരശ്ശേരി: കേക്കിന് ഓർഡർ നൽകിയും ഓൺലൈൻ വഴി തട്ടിപ്പ്

സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകി കേക്ക് നിർമ്മിച്ചു നൽകുന്ന താമരശ്ശേരി ചുങ്കം സ്വദേശിയെ കെണിയിൽ വീഴ്ത്താൻ ശ്രമം നടന്നുവെങ്കിലും ഫെഡറൽ ബാങ്ക് നിരീക്ഷണ വിഭാഗത്തിൻ്റെ ഇടപെടൽ മൂലം  തട്ടിപ്പ് തടയാനായി.

ആർമി ഓഫിസർ എന്ന് പരിചയപ്പെടുത്തിയ ആൾ രണ്ടുകിലോ ബ്ലാക്ക് ഫോറസ്റ്റ് കേക്കും, രണ്ടു കിലോ പൈനാപ്പിൾ കേക്കുമാണ് ഓർഡർ ചെയ്തത്.

പിന്നീട് പണം കൈമാറുന്നതിനായി ഒരു രൂപ ഫോൺ പേ വഴി കൈമാറാൻ ആവശ്യപ്പെട്ടു, പിന്നീട് രണ്ടു രൂപ തിരിച്ചയച്ചു.




തട്ടിപ്പുകാർ മാതൃകയായി അയച്ചുതരുന്ന കാർഡ്


ഇതിനു ശേഷം ATM കാർഡ് വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടു, ആവശ്യമുള്ള വിവരങ്ങൾ എങ്ങിനെ കൈമാറണം എന്ന മാതൃകയും വാട്ട്സ് ആപ്പ് വഴി കൈമാറി.

തുടർന്ന് എക്കൗണ്ടിൽ നിന്നും പല തവണ പണം പിൻവലിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായാ ഫെഡറൽ ബാങ്കിൻ്റെ നിരീക്ഷണ വിഭാഗം അറിയിക്കുകയും, ATM കാർഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തു.

കേക്കു കൈപ്പറ്റാൻ പറഞ്ഞ സമയത്ത് ആൾ എത്താത്തതിനെ കുറിച്ച് വിളിച്ച് സംസാരിച്ചപ്പോൾ ഡ്രൈവർ വന്ന് കൈപ്പറ്റും എന്നായിരുന്നു മറുപടി, പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്തു

770688 1930, 9394865525 എന്ന നമ്പറിൽ നിന്നു മാണ് കോളുകളും സന്ദേശങ്ങളും വരുന്നത്.

സമാന രൂപത്തിലുള്ള തട്ടിപ്പിൻ്റെ വാർത്ത ഇതിനമുമ്പും പുറത്ത് വന്നിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post