Trending

വിമാനം ലാൻഡ് ചെയ്യവേ പ്രവാസി മലയാളി മരണപ്പെട്ടു.



മലപ്പുറം: ദുബായില്‍ നിന്നും കോഴിക്കോട്ട് എത്തി ലാന്‍ഡ് ചെയ്യവെ വിമാനത്തില്‍ വെച്ച്‌ പ്രവാസി മലയാളി മരിച്ചു.

 താനൂര്‍ സ്വദേശി ഫൈസലാണ് മരിച്ചത്.ഇന്നു രാവിലെ നാട്ടിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ വച്ചാണ് ഫൈസല്‍ മരിച്ചത്.


മൂന്നു വര്‍ഷമായി ദുബായില്‍ ജോലി ചെയ്തുവരികയായിരുന്ന ഫൈസല്‍ ഇന്ന് നാട്ടിലേക്ക് വരുന്നുണ്ടെന്ന് വീട്ടിലേക്ക് ഫോണ്‍ ചെയ്യുകയും വീട്ടുകാരോട് എയര്‍പോര്‍ട്ടിലേക്ക് വരാന്‍ പറയുകയും ചെയ്തിരുന്നു. അതുപ്രകാരം വീട്ടുകാരെല്ലാം എയര്‍പോര്‍ട്ടില്‍ എത്തി കാത്തുനില്‍ക്കുമ്പോഴായിരുന്നു മരണം.

ഇതിനിടയില്‍ കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്തിനോട് വിമാനം ലാന്‍ഡ് ചെയ്യുമ്പോൾ "നമ്മുടെ നാട് എത്തി അല്ലേ" എന്ന് ചോദിക്കുകയും ചെയ്തു. പിന്നീട് സുഹൃത്ത് നോക്കുമ്പോള്‍ കണ്ണടച്ചിരിക്കുന്ന ഫൈസലിനെയാണ് കണ്ടത്.വിമാനം ലാന്‍ഡ് ചെയ്തിട്ടും അനങ്ങാതെയിരുന്ന ഫൈസലിനെ തട്ടിവിളിച്ചപ്പോഴാണ് മരണപ്പെട്ടതായി മനസ്സിലായത്.

മൃതദേഹം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post