Trending

ചെക്ക് പോസ്റ്റ് പരിസരം മയക്കുമരുന്ന് മാഫിയകളുടെ താവളമാവുന്നു.


താമരശ്ശേരി: താമരശ്ശേരി ചെക്ക് പോസ്റ്റ് പരിസരം മദ്യ, മയക്കുമരുന്ന് മാഫിയകളുടെ താവളമാവുന്നു.

വിവിധ പ്രദേശങ്ങളിൽ നിന്നും എത്തുന്ന കൗമാരക്കാർ ചെക്ക് പോസ്റ്റ് പരിസരവും, ഇരുമ്പിൻ ചീടൻകുന്ന് ഭാഗത്തേക്ക് പോകുന്ന റോഡും കയ്യടക്കുകയാണ്. വൈകീട്ട് ഏഴുമണിയോടെ എത്തുന്ന സംഘം രാത്രി പന്ത്രണ്ടു മണി വരെ ഇവിട തമ്പടിക്കുന്നുണ്ട്.

ബൈക്കുകളിലും, കാറുകളിലുമായി എത്തുന്ന സംഘം പോക്കറ്റ് റോഡ് കയ്യടക്കി പരസ്യമായി മദ്യപാനം നടത്തുന്നതും, മയക്കുമരുന്ന് ഉപയോഗിക്കുന്നതും നാട്ടുകാർക്കും ശല്യമായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിനൊപ്പം ചെക്ക് പോസ്റ്റിന് സമീപത്തെ കടയിൽ എത്തിയ സമീപ പ്രദേശത്തെ കോളേജിലെ വിദ്യാർത്ഥിനി മയക്കുമരുന്നിൻ്റെ അമിത ഉപയോഗം മൂലം ഇവിടെ തളർന്ന് വീണിരുന്നു.



നാടിനാകെ ശല്യമായി മാറിയ മദ്യ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post