പട്ടേപാടം (തൃശൂർ): പ്ലസ് ടു പരീക്ഷയിൽ തോറ്റ വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
പട്ടേപാടം പോട്ടത്തുപറമ്പിൽ മുജീബിന്‍റെ മകൾ ദിൽനയാണ് (18) മരിച്ചത്. സംഭവ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പിതാവ് മുജീബ് കുവൈത്തിലാണ്.
പ്ലസ് ടു ഫലം ദിൽന ഓൺലൈനിൽ പരിശോധിച്ച ശേഷം വെള്ളാങ്കല്ലൂരിലെ ജോലിസ്ഥലത്തുള്ള ഉമ്മ ഹസീനയെ വിളിച്ച് കരഞ്ഞതായി പറയുന്നു. അൽപം കഴിഞ്ഞ് ആശ്വസിപ്പിക്കാനായി ഹസീന തിരിച്ചു വിളിച്ചെങ്കിലും ലഭിച്ചില്ല. തുടർന്നുള്ള അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരിങ്ങാലക്കുട പൊലീസ് മേൽനടപടി സ്വീകരിച്ചു.
മൃതദേഹം ഇരിങ്ങാലക്കുട ഗവ. ആശുപത്രി മോർച്ചറിയിൽ.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദരുടെ സഹായം തേടുക അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056
