തൊടുപുഴ: സുഹൃത്തിനെ യുവാവ് കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. മുണ്ടക്കൽ വീട്ടിൽ മജു (40) ആണ് മരിച്ചത്. സംഭവത്തിൽ മജുവിന്‍റെ സുഹൃത്ത് ഒളമറ്റം പാറടിയിൽ നോബിൾ തോമസിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു.
തൊടുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒളമറ്റം ഭാഗത്താണ് കൊലപാതകം ഉണ്ടായത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
