Trending

കര്‍ണാടക മടിക്കേരിക്കടുത്ത് സ്വണ്ടിക്കുപ്പയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ കാടാച്ചിറ സ്വദേശി മരിച്ചു


 കണ്ണൂർ: കര്‍ണാടക മടിക്കേരിക്കടുത്ത് സ്വണ്ടിക്കുപ്പയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ കാടാച്ചിറ സ്വദേശി മരണപ്പെട്ടു.

കാടാച്ചിറ കണ്ണാടിച്ചാലിലെ ഷാനില്‍ ആണ് മരണപ്പെട്ടത്

ബംഗളൂരുവില്‍ നിന്നു കണ്ണൂരിലേക്ക് വരികയായിരുന്ന ബൈക്കും ബംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. കാപ്പാട് സ്വദേശി റഫ്ഷാദിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഷാനില്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post