Trending

വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു


കുന്ദമംഗലം:വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു. 

കൊടുവള്ളിയിൽ ഇൻഡസ്ട്രിയൽ നടത്തുന്ന ചാത്തങ്കാവ് കിഴക്കാനപൊയിൽ വാസുവിൻ്റെ മകൻ ഷിബു (42) ആണ് മരിച്ചത്. 

ചൊവ്വാഴ്ച്ച വൈകുന്നേരം വരട്ട്യാക്ക് ഇയ്യപടിയങ്ങൽ സാംസ്ക്കാരിക നിലയത്തിന് സമീപത്തെ ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു.

 ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴി മധ്യേ മരണപ്പെടുകയായിരുന്നു.

 മാതാവ്.കാർത്ത്യായനി.
ഭാര്യ. ബിൻസി,
മക്കൾ. ശിവാനി, സാൻജി.
സഹോദരങ്ങൾ ഷീജ, ഷീബ
T News

working in the field of advertising and printing

Post a Comment

Previous Post Next Post