പത്തനംതിട്ട: സംസാശേഷി ഇല്ലെന്ന് അഭനയിച്ച് ഭിക്ഷതേടിയെത്തി കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച നടോടി സ്ത്രീ പിടിയില്‍. പത്തനംതിട്ട ഏനാദിമംഗലത്ത് നിന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. ഭിക്ഷ തേടിയെത്തിയ സ്ത്രീ വീടിന്റെ സിറ്റൗട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ട് ഓടുകയായിരുന്നു
സംഭവ സമയത്ത് അമ്മ വീടിനുള്ളിലും അച്ഛന്‍ വീടിനോട് ചേര്‍ന്നുള്ള വര്‍ക്ക്‌ഷോപ്പിലുമായിരുന്നു. പണിയായുധം എടുക്കാനായി തിരിഞ്ഞപ്പോഴാണ് കുട്ടിയുമായി ഒരു സ്ത്രീ ഓടുന്ന അച്ഛന്‍ കണ്ടത്. ബഹളമുണ്ടാക്കിയതോടെ കുട്ടിയെ ഉപേക്ഷിച്ച് അവര്‍ ഓടി. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു
നാട്ടുകാര്‍ പിടികൂടിയപ്പോള്‍ സംസാരശേഷി ഇല്ലാത്തതായി അഭിനയിച്ചെങ്കിലും ഇവര്‍ക്ക് സംസാരിക്കാന്‍ കഴിയുമെന്ന് തെളിഞ്ഞു. തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.
