താമരശ്ശേരി: കൊടുവള്ളി കരുവൻ പൊയിൽ പൂളക്കൽ തറവാട്ടിൽ നിന്നുമാണ് മൂന്ന് സഹോദരങ്ങൾ കാക്കിയണിഞ്ഞ് നിയമപാലനത്തിന് ഇറങ്ങിയത്.
പൂളക്കൽ സലീം,പൂളക്കൽ അസ്സൈൻ,പൂളക്കൽ അബ്ദുൽ ഹക്കീം എന്നിവരാണ് ഒരേ വീട്ടിൽ നിന്നും കാക്കിയണിഞ്ഞ് നിയമപാലകരായത്.
മൂത്ത സഹോദരർ സലീം
34 വർഷത്തെ സേവനം പൂർത്തിയാക്കി ഇന്നലെയാണ് താമരശ്ശേരി പോലീസ് സ്റ്റേഷൻ്റെ പടിയിറങ്ങിയത്. എറണാകുളം റൂറൽ,താമരശ്ശേരി തിരുവമ്പാടി, മുക്കം, കോടഞ്ചേരി, വടകര,
തുടങ്ങിയ സ്ഥലങ്ങളിൽ അദ്ദേഹം ജോലി ചെയ്തു. ട്രാഫിക് എസ് ഐ ആയി ജോലി നോക്കുന്നതിനിടെയാണ് പടിയിറക്കം.
സലീമിൻ്റെ സഹോദരൻ അസ്സൈൻ മുക്കം പോലീസ് സ്റ്റേഷനിലാണ് എസ്.ഐയായിട്ടാണ് സേവനമനുഷ്ടിക്കുന്നത്.
സേവനരംഗത്ത് ആത്മാർത്ഥതയുടെയും നിഷ്കാമ കർമ്മത്തിൻ്റെയും ഉടമയാണ് അസ്സൈൻ,
സാമൂഹിക സാംസ്കാരിക മേഖലകളിൽ
തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയുമാണ് അസ്സൈൻ.
മുക്കം ജനമൈത്രി പോലീസിൻറെ ചുമതല കൂടിയുള്ള അദ്ദേഹത്തിന്
നാട്ടുകാരുടെ പല വിധ തർക്കങ്ങളും പ്രശ്നങ്ങളും പരിഹരിക്കാൻ സാധിച്ചിട്ടുണ്ട്, അസ്സൈൻ്റെ നേതൃത്വത്തിലുള്ള ജനമൈത്രി പോലീസിൻ്റെ പല ജനസേവന പ്രവർത്തനങ്ങളും മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. മുക്കത്തിന്മ പുറമെ ലപ്പുറം, കോടഞ്ചരി ,
കൊയിലാണ്ടി, താമരശ്ശേരി, തിരുവമ്പാടി, എന്നീ സ്റ്റേഷനുകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഏറ്റവും ഇളയവനായ
അബ്ദുൽ ഹക്കീം കോഴിക്കോട് സിറ്റി പോലീസ് കൺട്രോൾ റൂമിലാണ് ജോലി ചെയ്യുന്നത്.
നേരത്തെ മലപ്പുറത്തും ഇദ്ദേഹം അദ്ദേഹം ജോലി നോക്കിയിരുന്നു.
ഇവരുടെ ഏറ്റവും മുത്ത സഹോദരൻ പി.മുഹമ്മദ്
ലീഗൽ മെട്രോളജി വയനാട് ജില്ല അസിസ്റ്റൻറ് കൺട്രോളറായി വിരമിച്ച്
വിശ്രമ ജീവിതത്തിലാണ്.
മറ്റൊരു സഹോദരൻ മുൻ
പ്രവാസിയായ പി.ഉസ്മാനാണ്
പരേതരായ പൂളക്കൽ ഖാദർ, ആയിശുമ്മ ദമ്പതികളുടെ മക്കളാണ്.
ആമിന,ജമീല, സൈനബ, എന്നിവർ ഇവരുടെ സഹോദരിമാരാണ്.
