Trending

മലയോര ഹർത്താൽ:താമരശ്ശേരി പഞ്ചായത്തിൽ ഹർത്താലില്ല.




ജൂണ്‍ 13 ന് മലയോര മേഖലയില്‍ എല്‍.ഡി.എഫ് ആചരിക്കുന്ന ഹർത്താലിൽ താമരശ്ശേരി പഞ്ചായത്ത് ഉൾപ്പെടില്ല.

കെടവൂർ വില്ലേജിൻ്റെ ചില ഭാഗങ്ങൾ ബഫർ സോണിൽ ഉൾപ്പെടുമെങ്കിലും താമരശ്ശേരി പഞ്ചായത്തിൽ ഹർത്താൽ ഉണ്ടായിരിക്കില്ലെന് നേതാക്കൾ വ്യക്തമാക്കി.

കഴിഞ്ഞ
ആഴ്ച സുപ്രീം കോടതി പുറപ്പെടുവിച്ച ബഫര്‍ സോണ്‍ സംബന്ധമായ ഉത്തരവ് മലയോര
മേഖലയില്‍ വലിയ ആശങ്ക ഉണര്‍ത്തിയിരിക്കുകയാണ്. വന്യ ജീവി സങ്കേതങ്ങള്‍, നാഷണല്‍ പാര്‍ക്കുകള്‍
എന്നിവയുടെ യഥാര്‍ത്ഥ അതിര്‍ത്ഥിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം
ബഫര്‍ സോണാക്കി മാറ്റണമെന്നും അവിടെ യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും
പാടില്ല എന്നുമാണ് ഉത്തരവിന്‍റെ ചുരുക്കം. ഈ തീരുമാനം പുനപരിശോധിക്കുകയും
ജനങ്ങളുടെ ആശങ്ക അകറ്റുന്ന ദൂരപരിധി നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് വിട്ടു നല്‍കുക,
ജനവാസമേഖലയേയും കൃഷി ഭൂമിയേയും പൂര്‍ണ്ണമായി സംരക്ഷിക്കുന്നതിനാവശ്യമായ
നിയമനിര്‍മ്മാണം കേന്ദ്രസര്‍ക്കാര്‍ നടത്തണമെന്നുമാണ് സമരത്തിന്‍റെ പ്രധാന മുദ്രാവാക്യം.
ഇന്നത്തെ രൂപത്തില്‍ നിയമം നടപ്പിലാക്കിയാല്‍ കോഴിക്കോട് ജില്ലയിലെ മലയോര
പഞ്ചായത്തുകളായ വാണിമല്‍, നരിപ്പറ്റ, കാവിലുംപാറ, ചങ്ങരോത്ത്, മരുതോങ്കര, ചക്കിട്ടപ്പാറ,
കൂരാച്ചുണ്ട്, പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി
എന്നിവയെ പൂര്‍ണ്ണമായും താമരശ്ശേരി (കെടവൂർ വില്ലേജിൻ്റെ ചില ഭാഗങ്ങൾ ), കാരശ്ശേരി,കൊടിയത്തൂര്‍ എന്നിവയെ ഭാഗികമായും
ബാധിക്കും.
കേരളത്തിലാകെ 24 വന്യജീവി സങ്കേതങ്ങളും നാഷണല്‍ പാര്‍ക്കുകളുമാണുള്ളത്. 2.5 ലക്ഷം
വനവാസമേഖലയേയും ചെറുകിട നഗരമേഖലയേയും ബാധിക്കുന്നതാവും നിയമം. വനമേഖല
ഇപ്പോള്‍ മൊത്തം ഭൂമിയുടെ 29.6 % ആണ്. 2.5 ലക്ഷം ഏക്ര ഭൂമിയാണ് സംരക്ഷിത
മേഖലയായി കാണുക. കോഴിക്കോട് ജില്ലയിലെ മഹാ ഭൂരിപക്ഷം വരുന്ന മലയോര മേഖല
കള്‍ സംരക്ഷിത മേഖലയില്‍ പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇത്തരമൊരു
സാഹചര്യത്തിലാണ് ഹര്‍ത്താലിന് എല്‍.ഡി.എഫ് ആഹ്വാനം ചെയ്തത്.

ചെറു പ്രകടനങ്ങള്‍ നടത്തി
സമരത്തിന് വ്യാപകമായ പ്രചരണം നല്‍കാനും പാല്‍,പത്രം,ആശുപത്രി,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
എന്നിവയൊഴികെ മറ്റെല്ലാ മേഖലകളും 13.06.2022 ന് രാവിലെ 6 മണി മുതല്‍ വൈകീട്ട്
6 മണി വരെ സമ്പൂര്‍ണ്ണ ഹര്‍ത്താലാക്കി മാറ്റാനുമാണ് എല്‍.ഡി.എഫ് തീരുമാനം.


ഹര്‍ത്താലിനോട് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുമുണ്ടാകണമെന്ന്
സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അഭ്യര്‍ത്തിച്ചിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post