ലോകം തന്നെ അടഞ്ഞുകിടന്ന മഹാമാരി നാളുകൾ ഓർമ്മകളുടെ തിരശ്ശീലയ്ക്ക് പിന്നിലേക്ക് മാഞ്ഞു തുടങ്ങിയെങ്കിലും താമരശ്ശേരിയിലെ ചൊവാഴ്ച്ച ചന്ത മാത്രം ഉറക്കം വിട്ട് ഉണർന്നിരുന്നില്ല ....
ചന്തയെ സ്നേഹിക്കുന്നവർ ചന്തയ്ക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലേ എന്ന് ആശങ്കപ്പെടാൻ തുടങ്ങിയിട്ട് വർഷം ഒന്ന് പിന്നിട്ടു . അത്രമാത്രം അവർ നെഞ്ചേറ്റിയിരുന്നു ചന്തയും ചൊവ്വാഴ്ച ദിവസവും , ഏതായാലും കാത്തിരിപ്പിന് വിരാമമായിരിക്കുന്നു , നാളെ ജൂൺ ഇരുപത്തി ഒന്നിന് ചന്ത വീണ്ടും തുറക്കുകയാണ് ...
ആളും ആരവങ്ങളും കച്ചവടക്കാരും പഴയപോലെ ഒഴുകിയെത്തണമെന്നില്ല ,
എങ്കിലും ചന്ത ഒരു വികാരമായി മനസ്സിൽ കൊണ്ടു നടക്കുന്ന താമരശ്ശേരിക്കാർ വീണ്ടുമാ മണ്ണിലൊന്നു ചവിട്ടാൻ സമയം കണ്ടെത്താതിരിക്കില്ല ....
ഇനിയെല്ലാം ഒന്നിൽ നിന്നും തന്നെ തുടങ്ങണം . ചന്തയെ മറന്നു തുടങ്ങിയവരെല്ലാം ഇനി തിരികെയെത്തണം , പതിയെ പതിയെ ചന്ത വീണ്ടും താമരശ്ശേരിയുടെ ചൊവ്വാഴ്ചകളുടെ ഉത്സവപ്പറമ്പായി മാറും ...
എസ്.വി.സുമേഷ്
താമരശ്ശേരി
