Trending

താമരശ്ശേരിയിൽ വ്യത്യസ്തമായ പരിസ്ഥിതി ദിനാചരണം. താലൂക്ക് ആശുപത്രി വളപ്പിലെ പുളിമരമുത്തശ്ശിയെ ആദരിച്ചു



താമരശ്ശേരി: ആർട്ട് & ലിറ്ററേച്ചർ ഇനിഷ്യേറ്റീവിൻ്റെ നേതൃത്വത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രി വളപ്പിലെ നൂറ്റാണ്ടിലധികം പഴക്കമുള്ള പുളിമര മുത്തശ്ശിയെ പരിസ്ഥിതി ദിനത്തിൽ  ആദരിച്ചു.

മുൻ വയനാട് ജില്ലാ കലക്ടർ ടി ഭാസ്കരൻ ।AS പുളിമരത്തിന് പൊന്നാട ചുറ്റിയാണ് ആദരിച്ചത്.


ചടങ്ങിൽ പി വി ദേവരാരാജ് ആദ്ധ്യക്ഷം വഹിച്ചു. താമരശ്ശേരിയിലെ തല മുതിർന്ന കാരണവരായ കമ്മട്ടിയേരി സെയ്ദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.നാടകൃത്തും, കഥാകൃത്തുമായ ഹുസൈൻ കാരാടി, താലൂക്ക് ആശുപത്രി മ സൂപ്രണ്ട് ഡോ. കേശവനുണ്ണി, വിനോദ് പി ആർ, പ്രജീഷ് വി കെ, ബാലൻ പുല്ലങ്കോട്, നാസർ താമരശ്ശേരി, എ കെ അബ്ബാസ് ആശംസകൾ നേർന്നു. ചടങ്ങിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന ഡോ. കേശവനുണ്ണിയെ ചടങ്ങിൽ ആദരിച്ചു.മജീദ് ഭവനം സ്വാഗതവും എ കൃഷ്ണ കുമാർ നന്ദിയും പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post