താമരശ്ശേരി: ബാലുശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരിയിലേക്ക് സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളാണ് റൂട്ട് മാറി സർസീസ് നടത്തുന്നത്.
താമരശ്ശേരി ചുങ്കം വഴി ദേശീയപാതയിൽ പ്രവേശിച്ച് പഴയ സ്റ്റാൻ്റിൽ യാത്രക്കാരെ ഇറക്കി പുതിയ സ്റ്റാൻ്റിൽ പോകേണ്ടതിനുപകരം ചുങ്കം മിനി ബൈപ്പാസ് വഴി താമരശ്ശേരിയിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്.
ബസ്സുകൾ മിനി ബൈപ്പാസ് ചുങ്കം ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കുന്നതിനാൽ അവിടെയും, മിനി ബൈപ്പാസിൽ ബസ്സ് ബേക്ക് സമീപം യാത്രക്കരെ ഇറക്കുന്നതിനാൽ ആ ഭാഗത്തും രൂക്ഷമായ ഗതാഗത കുരുക്കാണ് ഇതുമൂലം രൂപപ്പെടുന്നത്.
ഇതിനു പുറമെ ബസ്സിറങ്ങി കോഴിക്കോട് ഭാഗത്തേക്ക് മറ്റു ബസ്സുകളിൽ മാറി കയറേണ്ട സ്ത്രീകളും, കുട്ടികളും അടക്കമുള്ളവർ ഗതാഗത കുരുക്കിനിടയിൽ റോഡ് മുറിച്ചുകടക്കാനും ഏറെ പ്രയാസപ്പെടുകയാണ്.
എന്നാൽ അനധികൃതമായി റൂട്ട് മാറിയോടുന്ന ബസ്സുകൾക്കെതിരെ നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പോ, ട്രാഫിക് പോലീസോ ഇതു വരെ തയ്യാറായിട്ടില്ല.
