താമരശ്ശേരി:കുടുംബശ്രീ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി താമരശ്ശേരി പഞ്ചായത്തിലെ അയൽക്കൂട്ട അംഗങ്ങൾക്ക് മൂന്നു ദിവസങ്ങളിലായി 5 ബാച്ചുകളായി തിരിച്ച് അക്കൗണ്ടിംഗ് പരിശീലനം നൽകി.
പരിശീലനത്തിൽ 241 അയൽക്കൂട്ടങ്ങളിലുള്ള അംഗങ്ങൾ പങ്കെടുത്തു.
പരിശീലനത്തിന്റെ സമാപനവും സി. ഡി. എസ്സ് അംഗങ്ങൾക്കുള്ള ഐ. ഡി കാർഡ് വിതരണവും ആരോഗ്യ സ്റ്റാൻറ്റിങ് കമ്മറ്റി ചെയർമാൻ എ അരവിന്ദൻ നിർവഹിച്ചു.
വികസന കാര്യ സ്റ്റാൻറ്റിങ് കമ്മറ്റി ചെയർമാൻ എം. ടി അയ്യൂൂബ്ഖാൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി. ഡി. എസ്സ് ചെയർപേഴ്സണ് ജിൽഷാ റികേഷ് അധ്യക്ഷം വഹിച്ച പരിപാടിയിൽ വൈസ് ചെയർ പേഴ്സൺ സക്കീന ബഷീർ സ്വാഗതവും. ഉപസമിതി കൺവീനർ ലളിത നന്ദിയും പറഞ്ഞു. സി. ഡി. എസ്സ് മെമ്പർമാരായ ശാന്ത, രശ്മി, ശരണ്യ, സരോജിനി, വിനീത, ഡസീന, റഹീമ എന്നിവർ പങ്കെടുത്തു

