Trending

സ്വപ്നയുടെ ഓഫീസും ഫ്‌ളാറ്റും പൊലീസ് വലയത്തിൽ; കനത്ത സുരക്ഷ


പാലക്കാട്: സ്വർണക്കടത്ത് കേസിൽ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സ്വപ്‌ന സുരേഷിന് കനത്ത പൊലീസ് സുരക്ഷ. സ്വപ്ന ജോലിചെയ്യുന്ന പാലക്കാട്ടെ എച്ച്.ആർ.ഡി.എസിന്റെ ഓഫീസിലും ഫ്‌ളാറ്റിലും പൊലീസ് സംരക്ഷണമേർപ്പെടുത്തി.

24 മണിക്കൂറും പൊലീസിന്റെ കാവലുണ്ടാകും. അതേസമയം, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും സർക്കാരിന്റെ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ ഇന്നു പുറത്തുവിടും. വൈകിട്ട് മൂന്ന് മണിക്കാണ് ശബ്ദരേഖ പുറത്തുംവിടുകയെന്ന് സ്വപ്‌ന പറഞ്ഞു. പാലക്കാട് വെച്ചാവും ശബ്ദരേഖ പുറത്തു വിടുകയെന്ന് സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.സ്വപനയും സുഹൃത്ത് ഷാജ് കിരണും പരസ്പരം ആരോപണമുന്നയിക്കുമ്പോൾ ഇന്ന് പുറത്ത് വിടുമെന്ന് പറയുന്ന ശബദരേഖ ഈ കേസിൽ ഒരു നിർണായക തെളിവായി മാറിയേക്കും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post