Trending

ചോല വെട്ടാൻ മരത്തിൽ കയറിയ ശേഷം ബോധരഹിതനായ ആൾ ആശുപത്രിയിൽ മരിച്ചു.


മാനന്തവാടി: ചോല വെട്ടാൻ മരത്തിൽ കയറിയ ശേഷം ബോധരഹിതനായ ആൾ ആശുപത്രിയിൽ മരിച്ചു. പാരിസൺസ് എസ്റ്റേറ്റ് തൊഴിലാളി പിലാക്കാവ് വട്ടർകുന്നിലെ പള്ളിയാൽ രമേശൻ (46) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക് 12-ഓടെയായിരുന്നു അപകടം. വീടിനോടു ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ മരത്തിലാണ് രമേശൻ കയറിയത്. കാലവർഷത്തിൽ മരക്കൊമ്പ് വീടിനു മുകളിൽ പൊട്ടി വീണ് അപകടമുണ്ടാകുമെന്ന് കരുതി അത് മുറിച്ചു നീക്കാനാണ് മരത്തിൽ കയറിയത്. ബോധരഹിതനായ രമേശൻ ഒരു മണിക്കൂറോളം മരത്തിൽ കുടുങ്ങിക്കിടക്കുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ താങ്ങിപ്പിടിച്ചാണ് താഴെ വീഴാതെ നിർത്തിയത്. മാനന്തവാടി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി രമേശനെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. പരേതനായ പ്രഭാകരന്റെയും ദേവകിയുടെയും മകനാണ്. ഭാര്യ:  സരിത. മക്കൾ:  അക്ഷയ, അഭിനവ്. സഹോദരങ്ങൾ : സന്ധ്യ, സബിത, സനിൽകുമാർ. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10.30 -ന് വീട്ടുവളപ്പിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post