തലശ്ശേരി: നിര്‍മ്മാണത്തിലുള്ള വീടിന്റെ ഒന്നാം നിലയില്‍ നിന്നും ജോലിക്കിടെ കാല്‍ വഴുതി താഴെ വീണ് ചുറ്റുമതിലില്‍ തലയടിച്ച് തൊഴിലാളി ദാരുണമായി മരിച്ചു.
എരുവട്ടി കാപ്പുമ്മലിലെ ശ്രീ നിലയത്തില്‍ എം.ഷാജി ( 46 ) യാണ് മരണമടഞ്ഞത്.
കൂടെ ജോലി ചെയ്യുന്നവര്‍ പെട്ടെന്ന് തലശ്ശേരി ജനറല്‍ ആ ശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴി ഞ്ഞ രണ്ട് ആഴ്ചയായി ഷാജി ഇവിടെ പോളിഷ് ജോലി ചെയ്തു വരികയായിരുന്നു
