Trending

നവജാത ശിശുവിനെ ആശുപത്രിയില്‍ തെരുവ് നായകള്‍ കടിച്ചുകൊന്നു


സ്വകാര്യ ആശുപത്രിയില്‍ കടന്നു കയറിയ  തെരുവ് നായകള്‍ നവജാതശിശുവിനെ കടിച്ചുകൊന്നു.  ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം. ജനിച്ച് മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞാണ് മരിച്ചത്. അമ്മയ്ക്കും മുത്തശിക്കുമൊപ്പം ജനറല്‍ വാര്‍ഡിലെ തറയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന കുഞ്ഞിനെ നായകള്‍ കടിച്ചെടുത്ത ശേഷം വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് ദാരുണമായ സംഭവം നടന്നത്. നായ ആശുപത്രിയിലേക്ക് കയറിയത് ആരും ശ്രദ്ധിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞിനെ കാണാതായതോടെ ബന്ധുക്കൾ ആശുപത്രിയിലെ അലാം അടിച്ച് തിരച്ചിൽ നടത്തുകയായിരുന്നു.

തെരുവുനായ കടിച്ചനിലയിൽ ആശുപത്രിക്കു പുറത്തു കണ്ടെത്തിയ കുഞ്ഞ് മരിച്ചതായി പിന്നീടു ഡോക്ടർമാർ സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു സംഭവം വ്യക്തമായതെന്ന് ഇൻസ്‌‌പെക്ടർ വിജയ് കുമാർ പറഞ്ഞു. ഉത്തർപ്രദേശുകാരായ കുടുംബം യുവതിയുടെ പ്രസവത്തിനായാണു പാനിപ്പത്തിൽ എത്തിയതെന്നും പോലീസ് വ്യക്തമാക്കി.

T News

working in the field of advertising and printing

Post a Comment

Previous Post Next Post