താമരശ്ശേരി പൊലിസ് സ്റ്റേഷനിലെ ശുചിമുറി കെട്ടിടത്തിന് ഭീഷണിയായി നില്‍ക്കുന്നത് സമീപത്തെ മരങ്ങളല്ല, മറിച്ച് കെട്ടിടത്തിന് മുകളില്‍ വളര്‍ന്ന മരങ്ങളാണ്. മരങ്ങള്‍ വെട്ടിമാറ്റാത്തതിനാല്‍ ബലക്ഷയം കാരണം അപകടാവസ്ഥയിലാണ് കെട്ടിടം.
ഇനിയെങ്കിലും കെട്ടിടത്തിന് മുകളിലെ മരങ്ങള്‍ വെട്ടിമാറ്റിയാല്‍ ഏറ്റവും ഒടുവില്‍ നിര്‍മിച്ച പുതിയ മതിലെങ്കിലും പൊളിയാതെ നോക്കാം. ഇല്ലെങ്കില്‍ വേര് താഴ്ന്നിറങ്ങി മാവോയിസ്റ്റ് സുരക്ഷയ്ക്കായി നിര്‍മിച്ച മതില് തകരാന്‍ അധികസമയം വേണ്ട.
