താമരശ്ശേരി: പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് പതിനൊന്ന് കാരൻ മരിച്ചു. പൂനൂർ ഏഴു വളപ്പിൽ അബദുൽ ജലീലിൻ്റെ (അക്ഷയ) മകൻ - റയാൻ മുഹമ്മദ് (10)ആണ് പുനൂർ പുഴയിൽ തട്ടാഞ്ചേരി ഭാഗത്ത് ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് അപകടം
മാതാവ്: ഹസീന.
സഹോദരങ്ങൾ: റാസിന് അലി, റസ് ബിൻ അലി.
സുഹൃത്തിനൊപ്പം കുളിക്കാനായാണ് പുഴയിൽ പോയത്.കടവിൽ അലക്കാനായി എത്തിയ സ്ത്രീ വിവരമറിയിച്ചതിനെ തുടർന്ന് ആളുകൾ ഓടി കൂടി കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൂനൂർ ഗവ.എൽ പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.
