Trending

'പ്രവാസികള്‍ വന്ന് ആഹാരം കഴിക്കുന്നതാണോ ധൂര്‍ത്ത്?'; പ്രതിപക്ഷത്തിനെതിരെ എം എ യൂസഫലി


തിരുവനന്തപുരം: ലോക കേരള സഭ ധൂര്‍ത്താണെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി വ്യവസായി എംഎ യൂസഫലി. പ്രവാസികള്‍ വന്ന് ആഹാരം കഴിക്കുന്നത് ധൂര്‍ത്താണോയെന്ന് എംഎ യൂസഫലി ചോദിക്കുന്നു.

 ആവശ്യമില്ലാത്ത പ്രചാരണങ്ങളിലൂടെ പ്രവാസികളുടെ മനസ് വിഷമിപ്പിക്കരുത്. എല്ലാം നെഗറ്റീവ് ആയി കാണുന്ന ചിലരുണ്ട്. 

കഴിഞ്ഞ ലോക കേരള സഭയെക്കുറിച്ചും ഇപ്പോഴും ആവശ്യമില്ലാത്ത പ്രചാരണം നടക്കുന്നുണ്ടെന്നും എംഎ യൂസഫലി പറഞ്ഞു.
'പ്രവാസികളുടെ പ്രശ്‌നം കേള്‍ക്കുകയും പരിഹാരത്തിന് ശ്രമിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് പ്രവാസികള്‍ക്ക് ഉള്ള അംഗീകാരമാണ്.

പ്രവാസികളുടെ കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും എന്ന വ്യത്യാസം പാടില്ല. ഇപ്പോഴത്തെ ഭരണപക്ഷം ഭാവിയില്‍ പ്രതിപക്ഷത്ത് വരുമ്പോ ഇത്തരം ബഹിഷ്‌കരിണം ഒഴിവാക്കണം. പ്രവാസികള്‍ വന്നു ഭക്ഷണം കഴിക്കുന്നത് ധൂര്‍ത്ത് എന്ന് പറഞ്ഞതില്‍ വിഷമം ഉണ്ട്.' യൂസഫലി വിശദീകരിച്ചു. 

ലോക കേരള സഭയില്‍ പ്രസംഗിക്കവെയായിരുന്നു യൂസഫലിയുടെ പ്രതികരണം.

സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ലോക കേരള സഭ ബഹിഷ്‌കരിക്കാനാണ് യുഡിഎഫ് തീരുമാനം. ലോകകേരള സഭയില്‍ പങ്കെടുക്കുന്നതിന് പ്രതിപക്ഷനേതാവ് മുന്നോട്ടുവെച്ച ധൂര്‍ത്ത് ഒഴിവാക്കുക, കഴിഞ്ഞ രണ്ട് സഭയില്‍ എടുത്ത തീരുമാനങ്ങളുടെ പുരോഗതി റിപ്പോര്‍ട്ട് അവതരിപ്പിക്കുക, പ്രതിപക്ഷ പ്രവാസി സംഘടനകള്‍ക്ക് പ്രാതിനിധ്യം നല്‍കുക എന്നീ ഉപാധികള്‍ പരിഗണിക്കാന്‍ മുഖ്യമന്ത്രി തയാറായില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു. 

സമരംചെയ്ത യുഡിഎഫ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുന്ന സാഹചര്യത്തില്‍ ലോക കേരളസഭയുമായി സഹകരിക്കുന്നതില്‍ അര്‍ഥമില്ല. എന്നാല്‍, യുഡിഎഫ് അനുകൂല പ്രവാസിസംഘടനകള്‍ക്ക് വിലക്ക് ബാധകമല്ലെന്നും ഹസ്സന്‍ അറിയിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post