Trending

റൂട്ട് മാറി സർവ്വീസ് നടത്തുന്ന ബസ്സുകൾക്കെതിരെ നടപടി ആരംഭിച്ചു.


താമരശ്ശേരി: അനുവധിച്ച റൂട്ട് പ്രകാരം ചുങ്കം, താമരശ്ശേരി പഴയ സ്റ്റാൻ്റ് വഴി കാരാടിയിൽ എത്തേണ്ടതിനു പകരം, മിനി ബൈപ്പാസ് വഴി താമരശ്ശേരിയിലേക്ക് സർവ്വീസ് നടത്തിയ ബസ്സുകൾക്കെതിരെ ട്രാഫിക് പോലീസ് നടപടി ആരംഭിച്ചു.

താമരശ്ശേരി ബൈപ്പാസ് ജംഗ്ഷനു സമീപവു, ചുങ്കം ജംഗ്ഷനിലും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ തുടങ്ങിയ സാഹചര്യത്തിലാണ് നടപടി.

നിയമ ലംഘനം തടയാൻ പോലീസിനെ വിന്യസിച്ചതിനു പുറമെ, ദൃശ്യങ്ങൾ ചിത്രീകരിക്കാനുനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്

വാഹനങ്ങൾ റൂട്ടുമാറി സർവീസ് നടത്തുന്നതു സംബന്ധിച്ച് ടി ന്യൂസ് പല തവണ വാർത്ത നൽകിയിരുന്നു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post