ഓട്ടോറിക്ഷയിലേക്ക് വൈദ്യുതി കമ്പി പൊട്ടി വീണ് ഏഴുപേര്‍ വെന്ത് മരിച്ചു
byT News•
0
ആന്ധ്രാ പ്രദേശ് അമരാവതിയില്‍ വൈദ്യുതി കമ്പി പൊട്ടിവീണ് ഏഴുപേര്‍ വെന്ത് മരിച്ചു.
ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയിലേക്ക് വൈദ്യുതി കമ്പി പൊട്ടി വീണ് തീപിടിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ദാരുണ സംഭവം ഉണ്ടായത്.
കര്‍ഷകത്തൊഴിലാളികളുമായി പോകുകയായിരുന്ന ഓട്ടോ റിക്ഷ വൈദ്യുത പോസ്റ്റില്‍ ഇടിച്ചതിനെ തുടർന്നാണ് കമ്പി പൊട്ടിവീണ് അപകടം ഉണ്ടായത്.
ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു. വാഹനത്തിനുള്ളില്‍ തന്നെ തൊഴിലാളികള്‍ വെന്തുമരിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.