കണ്ണൂര്‍ തളിപ്പറമ്പ് കുറ്റിക്കോലില്‍ ദേശീയ പാതയില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റവരെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പയ്യന്നൂരിലേക്ക് പോവുകയായിരുന്ന പിലക്കുന്നുമ്മേല്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.
കണ്ണൂർ ആസ്റ്റർ മിംസിലെ നഴ്സ് ജോബിയ ജോസഫ് ആണ് മരിച്ചത്. കണ്ണൂർ പയ്യന്നൂർ റൂട്ടിലോടുന്ന പിലാക്കുന്നുമ്മൽ ബസാണ് അപകടത്തിൽ പെട്ടത്. ഓട്ടോ റിക്ഷയെ മറികടക്കുന്നതിനിടെയാണ് അപകടം.
