Trending

യു.എ.ഇ സർക്കാർ ഗോൾഡൺ വിസ ലഭിച്ച ഇബ്രാഹിം എളേറ്റിലിനെ ഗ്രീൻ ആർമി കൊടുവള്ളി അനുമോദിച്ചു





കൊടുവള്ളി : കർമ്മപഥത്തിലെ വിശിഷ്ട സേവനത്തിന് ഗോൾഡൺ വിസ നൽകി യു.എ.ഇ. ഗവൺമെന്റ് ആദരിച്ച ദുബൈ കെ.എം.സി.സി പ്രസിഡണ്ടും  ജീവകാരുണ്യ സേവന മേഖലയിൽ പ്രമുഖനുമായ  ഇബ്രാഹിം എളേറ്റിലിനെ ഗ്രീൻ ആർമി കൊടുവള്ളി (ഹരിത സേന സൊസൈറ്റി റജി.) അനുമോദിച്ചു.  ഭാരവാഹികളായ സയ്യിദ് അഷ്റഫ് തങ്ങൾ തച്ചംപൊയിൽ,സിദ്ദീഖ് മലബാരി,റഷീദ് വരുവിൻകാലയിൽ, നദീർ അലി എന്നിവർ ചേർന്ന് സ്നേഹോപഹാരം കൈമാറി.

അഞ്ച് പതിറ്റാണ്ടി യു.എ.ഇ യിൽ തുടരുന്ന പ്രവാസ മലയാളിക്കിടയിൽ സുപരിചിതനായ ഇബ്രാഹിം എളേറ്റിൽ കോഴിക്കോട് സി. എച്ച് സെൻറർ പ്രൊജക്ട് ചെയർമാൻ,ദുബൈ കമ്മറ്റി പ്രസിഡണ്ട്,മുസ്ലിംലീഗ് ദേശീയ സമിതി അംഗം, സംസ്ഥാന പ്രവർത്തക സമിത അംഗം, കൊടുവള്ളി മണ്ഡലം മുസ്ലിംലീഗ് ട്രഷറർ എന്നീ സ്ഥാനങ്ങളും ഒട്ടേറെ സന്നദ്ധ സേവന കാരുണ്യ സംരഭങ്ങളിൽ നേതൃപരമായ പങ്കും വഹിച്ചുവരുന്നു.

കൊടുവള്ളി മണ്ഡലം കേന്ദ്രീകരിച്ച് കഴിഞ്ഞ അഞ്ചു വർഷമായി പ്രവർത്തിക്കുന്ന ഗ്രീൻ ആർമിയുടെ കീഴിൽ ബഹിർ മെംമോറിയൽ ആംബുലൻസ് സർവ്വീസ്, വിദ്യാഭ്യാസ,സാമൂഹിക  രംഗത്തെ പ്രവർത്തനങ്ങളും നടത്തിവരുന്നതിൽ പിന്തുണയും പ്രചോദനവും നൽകി  രക്ഷാധികാരി സ്ഥാനത്ത് നിലകൊള്ളുന്ന ഇബ്രാഹിം എളേറ്റിലിന് ഗോർഡൺ വിസത ലഭിച്ചത് വലിയ അംഗീകാമാണെന്ന് ഗ്രീൻ ആർമി ഭാരവാഹികൾ പറഞ്ഞു.
തനിക്ക് നൽകിയ സ്നേഹോപഹാരത്തിനും അനുമോദനത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post