Trending

എറണാകുളത്ത് പെട്രോൾ പമ്പില്‍ നിന്ന് ഒന്നരലക്ഷവും മൊബൈലും കവർന്ന സംഭവം; ദമ്പതികള്‍ പിടിയിൽ




കൊച്ചി: എറണാകുളം ചെറായിയിൽ  പെട്രോൾ പമ്പിൽ നിന്നും ഒരു ലക്ഷത്തിലധികം രൂപയും മൊബൈൽ ഫോണും കവർന്ന സംഭവത്തില്‍ രണ്ട് പേര്‍ പിടിയിൽ. തൃശൂർ ചെമ്പൂത്ര സ്വദേശി ജ്യോൽസ്നയും ഭർത്താവ് റിയാദുമാണ് പിടിയിലായത്. 

മുൻ വാതിൽ കുത്തി തുറന്ന് മോഷ്ടാവ് അകത്ത് കടക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. 

ഒരു ലക്ഷത്തിമുപ്പതിനായിരം രൂപയും ഓഫീസ് ആവശ്യങ്ങൾക്കുപയോഗിക്കുന്ന മൊബൈൽ ഫോണുകളുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. 

കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. അന്ന് തന്നെ കോഴിക്കോടും സമാനമായ രീതിയിൽ പമ്പിൽ മോഷണം നടന്നിരുന്നു. കോട്ടൂളിയിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കിയാണ് അജ്ഞാതൻ കവർച്ച നടത്തിയത്.


 അർദ്ധരാത്രിയോടെയാണ് ജീവനക്കാരനെ കെട്ടിയിട്ട് സിനിമാമോഡലിൽ മോഷണം നടന്നത്. ഈ കേസിലെ പ്രതിയും ഇന്ന് പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. ലപ്പുറം കാലടി സ്വദേശി സാദിഖാണ് ദിവസങ്ങൾക്കുള്ളിൽ പൊലീസിന്റെ പിടിയിലായത്. ജീവനക്കാരനെ മ‍ര്‍ദ്ദിച്ച് കെട്ടിയിട്ട ശേഷം പമ്പിൽ നിന്നും 50,000 രൂപയുമായി ഇയാൾ കടന്നുകളയുകയായിരുന്നു. പമ്പിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും മര്‍ദ്ദനത്തിന്റെയും കവര്‍ച്ചയുടെയും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.



T News

working in the field of advertising and printing

Post a Comment

Previous Post Next Post