Trending

ഖബർസ്ഥാനിൽ നിന്നും മുറിച്ചുകടത്തിയ ചന്ദന തടിയുമായി മഹല്ല് മുത്തവല്ലിയടക്കം മൂന്നു പേർ പിടിയിൽ




എലത്തൂർ മഹല്ല് ഖബർസ്ഥാനിൽ നിന്നും ചന്ദനം മുറിച്ചുകടത്തിയ മഹല്ല് മുത്ത വല്ലി മുഹമ്മദ് നിസാർ, കണ്ണാടി പൊയിൽ സ്വദേശി മുസ്തഫ, ഉണ്ണിക്കുളം കിഴക്കോട്ടുമ്മൽ അബദുൽ നാസർ എന്നിവരാണ്  ചന്ദനം കടത്താൻ ഉപയോഗിച്ച കാർ സഹിതം പിടിയിലായത്.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പ്രതികളെ പിടികൂടി വന പാലകരെ ഏൽപ്പിക്കുകയായിരുന്നു. ചന്ദനം കടത്താൻ ഉപയോഗിച്ച KL 11 AJ 1020 നമ്പർ കാറും


 ,ചന്ദനം മുറിക്കാനായി ഉപയോഗിച്ച ആയുധങ്ങളും ഇവരിൽ നിന്നും പിടികൂടി.



ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post