താമരശ്ശേരി: അന്താരാഷ്ട്ര യോഗ, സംഗീത ദിനത്തിൽ സനാതന സാരഥിയും സംഗീത ഗുരുകുലവും സംയുക്തമായി താമരശ്ശേരിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
സംഗീത ഗുരുകുലം ഹാളിൽ
രാവിലെ 7.30 മുതൽ നടന്ന യോഗ പ്രദർശനത്തിന് യോഗാചാര്യ ഷൈമ വിനോദ് നേതൃത്വം നൽകി.
യോഗ, സംഗീത ദിനാചരണത്തിന്റെ ഉദ്ഘാടനം പ്രമുഖ വാദ്യകലാകാരനും സോപാന സംഗീതജ്ഞനുമായ ഡോ.ബാലുശ്ശേരി കൃഷ്ണദാസ് ഭദ്രദീപം തെളിയിച്ച് നിർവ്വഹിച്ചു. ഡോ.കൃഷ്ണദാസിനെ നീലഞ്ചേരി ബാലകൃഷ്ണൻ നായർ പൊന്നാട അണിയിച്ച് ആദരിച്ചു.
സി.ജി.സുമേഷ്, കൃഷ്ണദാസ് എന്നിവർ കീർത്തനം ആലപിച്ചു.
സനാതന സാരഥി പ്രസിഡണ്ട് നീലഞ്ചേരി ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.
യോഗാചാര്യ ഷൈമ വിനോദ്, യോഗ വിദ്യ പ്രാണിക്ഹീലിങ്ങ് ഫൗണ്ടേഷൻ ട്രസ്റ്റി എം.പി. ശ്രീനിവാസൻ എന്നിവരെ ചടങ്ങിൽ ഗിരീഷ്തേവള്ളി , പി.വി.ദേവരാജ് എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു.
ബാബു നമ്പൂതിരി, അമൃതദാസ് തമ്പി എന്നിവർ ഉപഹാരം നൽകി.
ദേവരാജ് പി .വി , ബാബു നമ്പൂതിരി, ഗിരീഷ് തേവള്ളി, എം.പി. ശ്രീനിവാസൻ ,ഷൈമ വിനോദ് എന്നിവർ പ്രസംഗിച്ചു.

