പ്ലസ് വൺ പ്രവേശനത്തിന് നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് മാത്രം മതിയെന്ന്
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.
ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിന്റെ ആവശ്യത്തിനായി എന്ന രീതിയിൽ നേറ്റിവിറ്റി ജാതി, വരുമാന സർട്ടിഫിക്കറ്റുകൾക്ക് ധാരാളം അപേക്ഷകൾ അക്ഷയകേന്ദ്രങ്ങൾ മുഖന വില്ലേജ് ആഫീസുകളിൽ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് പത്രക്കുറിപ്പ് ഇറക്കിയത്.
പ്ലസ് വൺ പ്രവേശനത്തിന് നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് മതിയാകുന്നതാണ്. പട്ടിക ജാതി പട്ടിക വർഗ്ഗം ഒ.ഇ.സി വിദ്യാർത്ഥികൾ മാത്രമേ പ്രവേശന സമയത്ത് വില്ലേജ് ആഫീസിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതുള്ളു എന്ന് ഉത്തരവിൽ പറയുന്നു.
