മാനന്തവാടി: പീച്ചങ്കോട് എല്‍.പി സ്‌കൂള്‍ ഗ്രൗണ്ട് പരിസരത്തെ കുളത്തില്‍ ആറ് വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പീച്ചങ്കോട് കുനിയില്‍ റഷീദിന്റെയും, റംലയുടേയും മകന്‍ റബീഹ് (6) ആണ് മരിച്ചത്. കളി കഴിഞ്ഞ് വരുന്ന വഴി സമീപമുള്ള കുളത്തില്‍ കാല്‍ കഴുകാന്‍ ഇറങ്ങിയപ്പോള്‍ അബദ്ധത്തില്‍ കുളത്തില്‍ വീണതാകാമെന്നാണ് നിഗമനം. കുട്ടിയെ കാണാത്തതിനെ തുടര്‍ന്നു വൈകുന്നേരം 07.30 മണിയോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പീച്ചങ്ങോട് ഗവ. എല്‍ . പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് റബീഹ്. സഹോദരങ്ങള്‍: റാഷിദ്, റംഷാദ്, റിഷാദ്