Trending

Actor Khalid :ചലച്ചിത്ര താരം ഖാലിദ് അന്തരിച്ചു


നടൻ വി പി ഖാലിദ് അന്തരിച്ചു. ഷൂട്ടിങ്ങിനിടെയായിരുന്നു മരണം. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകൻ കൂടിയായിരുന്നു. ഫോർട്ടു കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്.
മഴവിൽ മനോരമയുടെ 'മറിമായം' പരിപാടിയിലൂടെ ഖാലിദ് ശ്രദ്ധേയമായ കഥാപാത്രരം കൈകാര്യം ചെയ്തു. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവരുടെ പിതാവാണ്.കോട്ടയം വൈക്കത്ത് ടൊവിനോയുടെ പുതിയ ചിത്രത്തിൽ അഭിനയിക്കാനെത്തിയതായിരുന്നു. ഭക്ഷണം കഴിച്ചശേഷം ശുചിമുറിയിൽ പോയ ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോൾ ആണ് ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടത്. തലയ്ക്ക് ചെറിയ പരിക്കും ഉണ്ടായിരുന്നു.
വെെക്കം ഇന്തോ അമേരിക്കന്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ടൊവിനൊ ഉൾപ്പടെയുള്ള സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലുണ്ട് എന്നാണ് റിപ്പോർട്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post