തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 83.87. കഴിഞ്ഞവർഷം ഇത് 87.94 ശതമാനമായിരുന്നു. 3, 61091 പേരിൽ 3,02865 കുട്ടികൾ വിജയിച്ചു. 12 മണി മുതൽ വെബ്സൈറ്റ് വഴി ലഭിക്കും. സേ, ഇംപ്രൂവ്മെന്റ പരീക്ഷക്ക് ഈ മാസം 25 വരെ അപേക്ഷിക്കാം.
സയൻസ് വിഭാഗത്തില്‍ 179153 വിദ്യാർത്ഥികളിൽ 154320 പേർ ജയിച്ചു. വിജയശതമാനം 86. 14. ഹ്യുമാനിറ്റീസില്‍ 75.61ശതമാനമാണ് വിജയം. കൊമേഴ്സില്‍ 93362 പേര്‍ വിജയിച്ചു.85.69 ശതമാനമാണ് വിജയം. ടെക്നിക്കൽ വിഭാഗത്തില്‍ 68.71 ശതമാനമാണ് വിജയം.സർക്കാർ സ്‌കൂളിൽ പരീക്ഷ എഴുതിയ 153633 പേരിൽ 125581 പേർ ജയിച്ചു.81.72 ശതമാനമാണ് സർക്കാർ സ്‌കൂളുകളിലെ വിജയം. എയ്ഡഡ് സ്‌കൂളുകളിൽ 183327 പേർ പരീക്ഷ എഴുതിയവരിൽ 157704 പേർ ജയിച്ചു. വിജയശതമാനം 86.02. അൺ എയ്ഡഡിൽ 19374 പേർ ജയിച്ചു. 81.12 ശതമാനം വിജയം.
വിജയ ശതമാനം കൂടുതൽ കോഴിക്കാട്
വിജയ ശതമാനം കൂടുതൽ കോഴിക്കാട് ജില്ലയിലാണ്. 87.79 ശതമാനം. കുറവ് വിജയശതമാനം വയനാടാണ്. 75.07 ശതമാനം. 78 സ്‌കൂളുകളാണ്. ഇതിൽ മൂന്നെണ്ണം എണ്ണം സർക്കാർ സ്കൂളാണ്. 44 അൺ എയ്ഡഡ് സ്കൂളും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ വർഷം 136 സ്കൂളുകളാണ് 100 ശതമാനം വിജയം നേടിയിരുന്നത്. ഏറ്റവും കൂടുതൽ പരീക്ഷാർത്ഥികൾ മലപ്പുറം ജില്ലയിലായിരുന്നു. 55359 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കുറവ് വയനാട് ജില്ലയിലാണ്. 9353 പേര്‍. കൂടുതൽ കുട്ടികൾ പരിക്ഷ എഴുതിയത് സെന്‍റ് മേരീസ് എച്ച്.എസ്.എസ് പട്ടം സ്കൂളിലായിരുന്നു
