മാളിയേക്കൽ മഹമൂദ് (60) ആണ് മരിച്ചത്. മറ്റൊരു തൊഴിലാളിയായ അബൂബക്കർ എന്നയാൾക്കും പരിക്കേറ്റു.
രാവിലെ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ശക്തമായ തിരയിൽ പാറയിൽ ഇടിച്ച് മറിയുകയും തകരുകയുമായിരുന്നു. ബോട്ടിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. ബാക്കിയുള്ളവർ നീന്തി രക്ഷപ്പെട്ടു.
മഹമൂദിനെയും അബൂബക്കറിനെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും മഹമൂദ് മരണപ്പെടുകയായിരുന്നു.
